ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് സ്റ്റേ

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ലക്ഷദ്വീപില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാമുകള്‍ അടച്ചുപൂട്ടിയതുമായ ഉത്തരവുകള്‍ക്കാണ് ഹൈക്കോടതിയുടെ സ്റ്റേ.
എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം. വര്‍ഷങ്ങളായി തുടരുന്ന ആഹാരരീതി മാറ്റണം എന്നുപറയുന്നതിന്റെ യുക്തി എന്തെന്ന് കോടതി ചോദിച്ചു. മാംസ ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോടതി തള്ളി. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹമ്മദ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സാവകാശം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
Story Highlights: high court of kerala, lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here