Advertisement

ബഹിരാകാശത്തേക്ക് പോകുന്ന ബെസോസിനെ ഭൂമിയിലേക്ക് തിരികെ വരാന്‍ അനുവദിക്കരുതെന്ന് നിവേദനം

June 22, 2021
3 minutes Read

അടുത്ത മാസം ബഹിരാകാശത്ത് പോകുന്ന ആമസോണ്‍ തലവന്‍ ജെഫ് ബെസോസിനെ ഭൂമിയിലേക്ക് മടങ്ങുന്നത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു നിവേദനം. 56,000 ല്‍ അധികം ആളുകള്‍ ഇതുവരെ നിവേദനത്തില്‍ ഒപ്പിട്ടു. ബഹിരാകാശ പര്യവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്റെ സ്ഥാപകനാണ് ബെസോസ്. ഈ മാസം ആദ്യം താനും സഹോദരന്‍ മാര്‍ക്ക് ബെസോസും കമ്പനിയുടെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റില്‍ ബഹിരാകാശത്തേക്ക് പറന്നുയരുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ വാഹനം ജൂലൈ 20 ന് വിക്ഷേപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍, ഭൂമി വിട്ടു പോകുന്ന ബെസോസിനെ ഭൂമിയിലേക്ക് വീണ്ടും പ്രവേശിക്കുന്നത് തടയാന്‍ രണ്ട് നിവേദനങ്ങള്‍ ഇപ്പോള്‍ തന്നെ പുറത്തു വന്നിട്ടുണ്ട്. ഓരോരുന്നും വെറും 10 ദിവസത്തിനുള്ളില്‍ ആയിരക്കണക്കിന് അനുയായികളെ നേടി. 37,000 ല്‍ അധികം ആളുകള്‍ ചേഞ്ച്.ഓര്‍ഗ് നിവേദനത്തില്‍ ഒപ്പിട്ടു. ഭൂമിയിലേക്ക് മടങ്ങുക എന്നത് ഒരു പദവിയാണ്, ഒരു അവകാശമല്ല, ജെഫ്, ബില്‍, എലോണ്‍, മറ്റ് കോടീശ്വരന്മാര്‍ എന്നിവരെപ്പോലുള്ളവരെ ഭൂമി ആഗ്രഹിക്കുന്നില്ല, എന്നാണ് നിവേദനത്തില്‍.

‘ഇത് എന്റെ ജീവിതകാലം മുഴുവന്‍ ചെയ്യാനാഗ്രഹിച്ച കാര്യമാണ്,’ ഇത് ഒരു സാഹസികതയാണ് ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്’. ജൂണ്‍ 7 ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബെസോസ് പറഞ്ഞു.

Story Highlights: Jeff Bezos is going to space and 56,000 people have signed a petition to stop him from returning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top