ഹൃദയാരോഗ്യത്തിന് അഞ്ച് ഔഷധങ്ങൾ

കഴിഞ്ഞ കുറെ കാലമായി മരണ കാരണങ്ങളിൽ മുൻപന്തിയിലാണ് ഹൃദ്രോഗം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, കഴിഞ്ഞ 19 വർഷം കൊണ്ട് ഹൃദ്രോഗം മൂലമുള്ള മരണം 20 ലക്ഷത്തിൽ നിന്ന് 90 ലക്ഷമായി ഉയർന്നു. ലോകത്ത് മൊത്തത്തിൽ നടക്കുന്ന മരണങ്ങളിലെ 16 ശതമാനവും ഹൃദ്രോഗം മൂലമാണ് സംഭവിക്കുന്നത്.
കേരളത്തില്‍ ഹൃദ്രോഗവുമായി എത്തുന്നവരില്‍ ഏകദേശം 16-25% പേരും ചെറുപ്പക്കാരാണ്. ഹൃദയാഘാതം ഉള്‍പ്പെടുന്ന ഹൃദ്രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം മുന്‍കൂര്‍ പ്രതിരോധമാണ്. പാരമ്പര്യത്തിനു പുറമെ വളരെ പരിചിതമായ കാരണങ്ങളാലാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ഇത്തരം അപായഘടകങ്ങള്‍ ഒഴിവാക്കുന്നതിലൂടെത്തന്നെ 90% ഹൃദ്രോഗത്തെയും തടയാനാകും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, അമിത കൊഴുപ്പ്, മാനസിക സമ്മര്‍ദം, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണരീതി, ഗര്‍ഭിണിയാകുമ്പോള്‍ പോഷകദാരിദ്ര്യം ഉണ്ടാകാനിടയാകുക, വ്യായാമവും വിശ്രമവും ഇല്ലാതിരിക്കുക, മദ്യപാനം, പൊണ്ണത്തടി എന്നിവയാണ് ഹൃദ്രോഗത്തെ കൂട്ടുന്ന അപായഘടകങ്ങള്‍.
നമ്മൾ പോലുമറിയാതെ നമ്മുടെ ശരീരത്തിൽ വിവിധ പ്രവർത്തനം നടത്തുന്ന ഹൃദയത്തെ നാം വേണ്ട വിധത്തിൽ ശ്രദ്ധിക്കാത്തതാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഹൃദയത്തെ ആരോഗ്യത്തോടെ വയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഔഷധസസ്യങ്ങളെ പരിചയപ്പെടാം.
ഇഞ്ചി
ഇഞ്ചി ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകൾ കുറയ്ക്കുന്നു. ഇഞ്ചി ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വെളുത്തുള്ളി
ആരോഗ്യകരമായ രക്ത സമ്മര്‍ദം നിലനിര്‍ത്താനും ലിപിഡ്, കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് സാധിക്കും.
കറുവാപ്പട്ട
ധാരാളം ഔഷധ ഗുണങ്ങളുള്ള കറുവാപ്പട്ട പല വിധത്തിൽ ഹൃദയത്തെ സഹായിക്കും. ദിവസവും ചെറിയ അളവില്‍ കറുവാപ്പട്ട ശരീരത്തില്‍ ചെല്ലുന്നത് കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളുമൊക്കെ കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രേമഹം നിയന്ത്രിക്കാനും കറുവാപ്പട്ടയ്ക്ക് സാധിക്കും. പക്ഷാഘാതത്തിന്റെയും ഹൃദയാഘാതത്തിന്റെയും സാദ്ധ്യതകൾ ഇത്തരത്തിൽ നിയന്ത്രിക്കാൻ കഴിയും.
റോസ്
റോസാ ചെടിയുടെ ഇതളും കായ്കളും ഹൃദയയോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ സിയും ധാരാളമുളള റോസാ ചെടിയുടെ കായ്കൾ രക്തധമനികളുടെ ഭിത്തിക്ക് കരുത്ത് പകരുന്നു.
തുമ്പ
ഹൃദയത്തെ ശക്തിപ്പെടുത്താനും രക്ത സമ്മർദ്ദം കുറയ്ക്കാനും തുമ്പ ചെടി സഹായിക്കും. നാഡീവ്യൂഹപരമായ ഉത്ഭവമുള്ള ഹൃദയ പ്രശ്നങ്ങള്‍ക്ക് തുമ്പ ഒരു നല്ല ഔഷധമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here