Advertisement

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം’; കേന്ദ്ര ഇടപെടല്‍ തേടിയെന്ന് തമിഴ്നാട് സര്‍ക്കാര്‍

June 22, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ഇനിയും ഉയര്‍ത്തണമെന്ന് തമിഴ്‍നാട് സര്‍ക്കാര്‍. അണക്കെട്ട് കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടല്‍ തേടിയിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കണം എന്നാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി അണക്കെട്ട് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേരളം ഉള്‍പ്പടെ സഹായിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ തേടിയിരുന്നു.

Story Highlights: Mullaperiyar dam , Tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement