Advertisement

വീണ്ടും പരുക്ക്; ഡെംബലെ ഏറെക്കാലം പുറത്തിരുന്നേക്കും

June 22, 2021
2 minutes Read
Dembele three months injury

ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിൽ പരുക്കേറ്റ ഫ്രാൻസ് യുവതാരം ഉസ്മാൻ ഡെംബലെ ഏറെക്കാലം പുറത്തിരുന്നേക്കും. കാൽമുട്ടിനേറ്റ പരുക്ക് പൂർണമായി ഭേദമാവാൻ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. പരുക്കിനെ തുടർന്ന് ഡെംബലെ യൂറോ കപ്പിൽ നിന്ന് പുറത്തായിരുന്നു. യൂറോയിലെ അടുത്ത മത്സരത്തിൽ പോർച്ചുഗലിനെ നേരിടുന്ന ഫ്രാൻസിന് ഡെംബലെയുടെ പുറത്താകൽ കനത്ത തിരിച്ചടിയാണ്. താരം ഫ്രാൻസിലേക്ക് തിരികെ പോയെന്നാണ് റിപ്പോർട്ട്.

കരിയറിൽ ഉടനീളം പരുക്കുകൾ അലട്ടിയിട്ടുള്ള താരമാണ് ഡെംബലെ. സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയ്ക്കായി കളിക്കുന്ന ഡെംബലെ മികച്ച താരമാണെങ്കിലും പരുക്കൊഴിഞ്ഞ് കളിക്കാൻ അദ്ദേഹത്തിനു സമയം കിട്ടാറില്ല. ബാഴ്സലോണയിലെ നാല് സീസണിൽ 12ഓളം വലിയ പരുക്കുകളാണ് താരത്തിനു സംഭവിച്ചിട്ടുള്ളത്. ഈ സീസണിൽ പരുക്ക് മാറിനിൽക്കുകയായിരുന്നു.

Story Highlights: Ousmane Dembele could miss three months with latest injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top