Advertisement

കൊവിൻ പോർട്ടലിന് വേണ്ടി 20 രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചുവെന്ന് ബി.ജെ.പി. ഐ.ടി. സെൽ മേധാവി

June 22, 2021
0 minutes Read

കൊവിഡ് വാക്‌സിൻ ബുക്കിങ്ങിന് വേണ്ടിയുള്ള എകീക്രത സംവിധാനമായ കൊവിൻ പോർട്ടലിന് വേണ്ടി 20 രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചവെന്ന് ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യ അറിയിച്ചു.

കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയും സംഘവും നിരന്തരം കൊവിൻ പോർട്ടലിനെതിരെ വിമർശനം ഉയർത്താറുണ്ടെന്നും, എന്നാൽ 20 രാജ്യങ്ങളാണ് ഇപ്പോൾ വാക്‌സിൻ വിതരണത്തിനായി കൊവിൻ പോർട്ടൽ താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയെതെന്ന് അമിത് മാളവ്യ പറഞ്ഞു.

റിപോർട്ടുകൾ പ്രകാരം, കേന്ദ്ര ആരോഗ്യമന്ത്രാലയവും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ചേർന്ന് ജൂൺ 30 ന് കൊവിൻ ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിക്കാനൊരുങ്ങുകയാണ്. കോൺഫെറൻസിൽ, 20 രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദർ പങ്കെടുക്കും. യു.എ.ഇ., പെറു, ഇറാഖ്, മെക്സിക്കോ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ കൊവിൻ പോർട്ടലിന്റെ സാങ്കേതിക വിദ്യ സ്വീകരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചതായാണ് അമിത് മാളവ്യ വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top