Advertisement

പത്താംക്ലാസ് പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തും: വിദ്യാഭ്യാസ മന്ത്രി

June 22, 2021
1 minute Read

പത്താംക്ലാസ് പരീക്ഷാഫലം വരുമ്പോൾ കുട്ടികളുടെ സംശയനിവാരണത്തിന് ഹയർസെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയര് ഗൈഡന്സ് ആന്ഡ് കൗണ്സിലിംഗ് സെല് പ്രത്യേക കൗണ്സിലിംഗ് സെഷനുകള് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില് വകുപ്പ് മന്ത്രി വി ശിവന്കുട്ടി. പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്ഥികള്ക്കായുള്ള കരിയര് ഗൈഡന്സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാര്ഥികളുടെ കരിയര് സംബന്ധമായ സഹായങ്ങളും കൗമാരക്കാരുടെ മാനസികാരോഗ്യം കാത്തുസംരക്ഷിക്കാനുള്ള വിവിധ പ്രവര്ത്തനങ്ങളുമാണ് സെല് ഇപ്പോള് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളില് സൗഹൃദ ക്ലബ്ബുകളും ക്ലബ്ബിന്റെ കോഡിനേറ്റര്മാരും പ്രവര്ത്തിച്ചുവരുന്നു.

കഴിഞ്ഞ ദിവസങ്ങളില് പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാര്ഥികള്ക്കായി ‘ആഫ്റ്റര് പ്ലസ് ടു’ എന്നപേരില് 18 ദിവസം നീണ്ടുനിന്ന കരിയര് വെബിനാര് സംഘടിപ്പിക്കപ്പെട്ടിരുന്നു.പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്ഥികള്ക്കായി അഞ്ചുദിവസത്തെ കരിയര് ഗൈഡന്സ് പ്രോഗ്രാം ആണ് ആരംഭിച്ചത്. പത്താംക്ലാസ് പരീക്ഷ എഴുതിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ അഭിരുചിക്കനുസരിച്ച്‌ സാധ്യമായ തുടര്പഠന മേഖലകളും തൊഴില് സാധ്യതയുമാണ് ഇതിലൂടെ കുട്ടികളിലേക്ക് എത്തിച്ചേരുന്നത്.

വിഎച്ച്‌എസ്‌ഇ, ടെക്നിക്കല് ഹയര്സെക്കന്ഡറി, പോളിടെക്നിക് തുടങ്ങിയ വിവിധ സാധ്യതകള് പത്താം ക്ലാസിനു ശേഷം ഉണ്ടെന്ന് കുട്ടികളെ പരിചയപ്പെടുത്താന് ഈ പരിപാടിക്ക് കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top