Advertisement

വിസ്മയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

June 22, 2021
1 minute Read

കൊല്ലം ശൂരനാട് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്മാരായ കെ.എസ് ശബരീനാഥന്‍, എസ്.ജെ പ്രേംരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് നിലമേലില്‍ എത്തി വിസ്മയയുടെ അച്ഛനെയും സഹോദരനെയും കണ്ടത്.

‘സ്വന്തം സഹോദരിയുടെ മരണത്തിന് ഉത്തരവാദിയായവന് ഏറ്റവും കടുത്ത ശിക്ഷ നല്‍കണം എന്ന് പറയുന്നതിനോടൊപ്പം സ്ത്രീധനത്തിന്റെ പേരില്‍ ഇനിയും കുടുംബങ്ങള്‍ തകരരുത് എന്നും വെറും രണ്ട് ദിവസത്തെ സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ ഈ വിഷയം ഒതുങ്ങരുത് എന്നുമാണ് വിസ്മയയുടെ സഹോദരന്‍ വിജിത്തിന് സമൂഹത്തോട് അപേക്ഷിക്കാനുള്ളത്’. കെ എസ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights: vismaya death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top