ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലിം യുവതിക്ക് ബന്ധുക്കളുടെ പീഡനം; തല മുണ്ഡനം ചെയ്തു

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലീം യുവതിക്ക് ബന്ധുക്കളുടെ പീഡനമെന്ന് പരാതി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.
ബാരബങ്കി ജില്ലയിലുള്ള 20കാരിയാണ് മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിന് ബന്ധുക്കളുടെ പീഡനത്തിരയായത്. കഴിഞ്ഞ ജൂണ്‍ 19നാണ് 20 വയസ്സുള്ള മുസ്ലീം യുവതി വീട്ടുകാരറിയാതെ ദളിത് യുവാവിനെ വിവാഹം ചെയ്തത്.ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പിന്നീട് യുവതിയെ അമ്മാവന്‍ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ചെരുപ്പ് കൊണ്ട് അടിക്കുകയും തലമുണ്ഡനം ചെയ്തതായും പരാതിയില്‍ പറയുന്നു. വീട്ടുതടങ്കലിലാക്കിയ ശേഷം കൊല്ലുമെന്ന് ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. യുവാവിനും പെണ്‍കുട്ടിക്കും പൊലീസ് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights: girl attacked by relatives, UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here