Advertisement

ആഗോളഭീകരന്‍ ഹാഫിസ് സെയ്ദിന്റെ വീടിനുമുന്നില്‍ ബോംബ് സ്‌ഫോടനം: രണ്ട് മരണം; 16 പേര്‍ക്ക് പരുക്ക്

June 23, 2021
1 minute Read

പാകിസ്ഥാനില്‍ ആഗോളഭീകരന്‍ ഹാഫിസ് സെയ്ദിന്റെ വീടിനുമുന്നില്‍ ബോംബ് സ്‌ഫോടനം. രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 16 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ലഹോറിലെ ജോഹര്‍ ടൗണില്‍ ജനവാസമേഖലയിലാണ് സ്‌ഫോടനമുണ്ടായത്.

ജോഹര്‍ നഗരത്തില്‍ ഹാഫിസ് സെയ്ദിന്റെ വീടിന് 120 മീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്. ഹാഫിസ് സെയ്ദ് നിലവില്‍ ലാഹോര്‍ ജയിലിലാണ്. അതേസമയം സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ലാഹോര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ മുദാസീര്‍ റിയാസ് മാലിക് അറിയിച്ചു. സംഭവത്തില്‍ പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Story Highlights: BOMB BLAST IN LAHORE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top