വിഴിഞ്ഞത്തെ അര്‍ച്ചനയുടെ മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരത്ത് വിഴിഞ്ഞം പയറ്റുവിളയിലെ അര്‍ച്ചനയുടെ മരണത്തില്‍ അന്വേഷണം തുടരുന്നു. ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അര്‍ച്ചനയുടെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്തുഗൃഹത്തില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. സ്ത്രീധന പ്രശ്‌നം അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെന്നും അര്‍ച്ചനയുടെ കുടുംബം ആരോപിച്ചു.
സുരേഷ് തലേദിവസം ഡീസല്‍ വീട്ടിലേക്ക് വാങ്ങിവന്നതില്‍ ദുരൂഹതയുണ്ട്. ഉറുമ്പ് ശല്യത്തിനായാണ് ഡീസല്‍ വാങ്ങിച്ചതെന്നും അര്‍ച്ചനയുടെ അച്ഛന്‍ പറഞ്ഞിരുന്നു. സുരേഷും അര്‍ച്ചനയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ആരോപണം.
Story Highlights: vizhinjam, suicide, domestic abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here