‘കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തും ചെയ്യാവുന്ന സാഹചര്യം’; സര്‍ക്കാരിനെതിരെ ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. മുറി വാടക സംബന്ധിച്ച പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ നിലവില്‍ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തിരിക്കുകയാണ്. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടി വ്യക്തമാക്കി. പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി വിലക്കി. പിഴവുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു.
Story Highlights: high court of kerala, covid treatment, Govt of Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here