Advertisement

കോട്ടയത്ത് മലയോര മേഖലയിൽ കനത്തമഴ; മീനച്ചിലാറ്റിൽ ജലനിരപ്പുയരുന്നു

June 23, 2021
Google News 1 minute Read

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. തലനാട് പഞ്ചായത്ത് ചാമപ്പാറയിൽ ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍ ഉണ്ടായതിനു പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്.

തലനാട് മേഖലയില്‍ രാത്രി എട്ടരയോടെയും തീക്കോയി കാരികാട് മേഖലയില്‍ 9.30നുമാണ് മണ്ണിടിഞ്ഞത്. നിലവിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.മീനച്ചിലാറ്റിന്റെ അടുക്കം, പൂഞ്ഞാർ കൈവഴികൾ രണ്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഈരാറ്റുപേട്ട വാഗമൺ റോഡിൽ ശക്തമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. ഇടുക്കി അടിമാലിയിലും ശക്തമായ മഴ തുടരുകയാണ്.

Story Highlights: Kottayam Heavy Rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here