Advertisement

മീസിൽസ് വാക്‌സിൻ കുട്ടികളിൽ കോവിഡ് തടയാൻ സഹായിക്കുമെന്ന് പഠനം

June 23, 2021
Google News 1 minute Read

കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കെ ഒരു സന്തോഷ വാർത്ത. അഞ്ചാം പനിക്കെതിരെയുള്ള വാക്‌സിൻ (മീസിൽസ് വാക്‌സിൻ) കുട്ടികളിൽ രോഗബാധ തടയുമെന്ന് പഠനം. അഞ്ചാംപനി വാക്സിൻ സ്വീകരിച്ച കുട്ടികളിൽ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് കൊവിഡ് രോഗബാധ കുറവാണെന്ന് പൂനയിലെ ശാസ്ത്രജ്ഞർ പറയുന്നു.

പൂനെയിലെ ബി.ജെ. മെഡിക്കൽ കോളേജ് നടത്തിയ പഠനത്തിൽ സാർസ്-കോവി -2 വൈറസിനെതിരെ മീസിൽസ് വാക്സിൻ 87.5 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി.

കുട്ടികളിലെ കൊവിഡ് അണുബാധയ്‌ക്കെതിരെ അഞ്ചാംപനി വാക്സിൻ ദീർഘകാല സംരക്ഷണം നൽകുമെന്ന് പിയർ റിവ്യൂഡ് ജേണൽ ഹ്യൂമൻ വാക്‌സിൻസ് ആൻഡ് ഇമ്മ്യൂണോതെറാപ്പിറ്റിക്‌ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ലേഖനത്തിൽ പറയുന്നു.

ഒരു വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള 548 കുട്ടികളിലാണ് പഠനം നടത്തിയത്. കൊവിഡ് പോസിറ്റീവ് ആയവരും നെഗറ്റീവ് ആയവരും എന്നീ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്.

കൊവിഡ് രോഗം മൂലം കുട്ടികളെ ബാധിക്കുന്ന സൈറ്റോകിൻ സ്റ്റോംസ് എം.എം.ആർ വാക്സിൻ കൊണ്ട് തടയാമെന്നും വിദ്ഗധർ അഭിപ്രായപ്പെട്ടു. വൈറസിനെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം ശരീരത്തിലെ കോശങ്ങളെ പ്രതിരോധിക്കുകയും അവയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൈറ്റോകിൻ സ്റ്റോം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here