ഗംഗാജലം തളിച്ച് തൃണമൂലിലേക്ക്; ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂലിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തിരിച്ചുപോക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ഹൂഗ്ലിയില്‍ 200ഓളം ബിജെപി പ്രവര്‍ത്തകര്‍ തലമുണ്ഡനം ചെയ്ത് ഗംഗാ ജലം തളിച്ച് തൃണമൂലിലേക്ക് തിരിച്ചുപോയി. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തകര്‍ തൃണമൂല്‍ ഓഫിസിന് മുന്നില്‍ സത്യാഗ്രഹമിരുന്നതിന് പിന്നാലെയാണ് ഇവരെ ‘ശുദ്ധീകരിച്ച്’ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്.
ബിജെപിയില്‍ പോയതുകൊണ്ടുള്ള അശുദ്ധി തീര്‍ക്കാനാണ് തലമുണ്ഡനം ചെയ്ത് ഗംഗാ ജലം തളിച്ചതെന്ന് തൃണമൂല്‍ നേതാവ് തുഷാര്‍ കാന്തി മൊണ്ഡല്‍ പറഞ്ഞു. ബിജെപി വര്‍ഗീയ ചിന്തകള്‍ പ്രവര്‍ത്തകരുടെ മനസ്സില്‍ കുത്തിവെച്ചിട്ടുണ്ടാകുമെന്നും അത് പോകാനാണ് ഗംഗാജലം തളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Nearly 200 BJP workers return to TMC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here