Advertisement

മഹാരാഷ്ട്ര; സഞ്ചാരികളുടെ മഴക്കാല ഡെസ്റ്റിനേഷൻ

June 23, 2021
Google News 1 minute Read

മഴ പെയ്ത് തുടങ്ങിയാൽ മതി പിന്നെ മഹാരാഷ്ട്ര വേറെ ലെവൽ ആണ്. പ്രകൃതിയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് മഴ. അതിനാൽ മഴക്കാല യാത്രയെ കുറിച്ച് ചിന്തിക്കുമ്പോൾ മനസിലേക്ക് ഓടിയെതുന്നത് പച്ചപ്പ് നിറഞ്ഞ പ്രകൃതിയെ കുറിച്ചും പർവ്വതങ്ങൾക്ക് മുകളിലുള്ള മേഘങ്ങളേ കുറിച്ചും മറ്റുമാണ്. മഹർഷ്‌ട്രയിൽ നിരവധി മഴക്കാല ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുണ്ട്.

മേഘമിറങ്ങി വരുന്ന കോട മഞ്ഞും, കാറ്റും, ഇരുണ്ട് നിൽക്കുന്ന മാനവും മഴക്കാഴ്ചകളും ചേർന്ന് ആരെയും കൊതിപ്പിക്കുന്ന ഒരിടമായി, മഴക്കാലത്ത് മഹാരാഷ്ട്ര മാറും. മഴ ശക്തമായത് പിന്നെ അത് വരെ വറ്റി വരണ്ട് കിടന്ന വെള്ളച്ചാട്ടങ്ങളെല്ലാം ജീവൻ വെച്ചൊരു വരവാണ്. നിരവധി വെള്ളച്ചാട്ടങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്. എന്നാൽ അതിൽ നാല് വെള്ളച്ചട്ടങ്ങൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നു. വെള്ളച്ചാട്ടങ്ങൾ താഴേക്കാണ് പതിക്കുന്നതെങ്കിലും ഇവിടെ വെള്ളം മുകളിലേക്ക് പോകുന്നത് കാണാം. മഹാരാഷ്ട്രയിലെ റിവേഴ്‌സ് വെള്ളച്ചാട്ടങ്ങളാണിവ.

സാധാരണയായി വെള്ളച്ചാട്ടങ്ങൾ താഴേക്കാണ് പതിക്കാറ്. എന്നാൽ റിവേഴ്‌സ് വെള്ളച്ചാട്ടങ്ങൾ താഴേക്ക് പതിച്ചിട്ട് വീണ്ടും മുകളിലേക്ക് പോവുകയാണ് ചെയ്യുന്നത്. മഴക്കാലത്ത് കാറ്റിന്റെ ശക്തി അൽപ്പം കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കാറ്റിന്റെ ശക്തിയിൽപ്പെട്ട് വെള്ളം മുകളിലേക്ക് വരും ഇതിനെയാണ് റിവേഴ്‌സ് വെള്ളച്ചാട്ടം എന്ന് പറയുന്നത്.

സമ്രാദ് ഗ്രാമം

മഹാരാഷ്ട്രയിലെ ഗ്രാൻഡ് കാന്യോൺ സന്ധൻ വാലിയിൽ സ്ഥിതി ചെയ്യുന്ന സാമ്രാദ് ഗ്രാമം റിവേഴ്‌സ് വെള്ളച്ചാട്ടത്തിന് പേരുകേട്ടതാണ്. 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം പ്രസിദ്ധമാണ്. വിചിത്രമായ പ്രതിഭാസം ശ്രദ്ധിക്കാൻ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഉയർന്ന മർദ്ദമുള്ള കാറ്റ് കാരണം, വെള്ളം മുകളിലേക്ക് തിരികെ ഒഴുകാൻ തുടങ്ങുന്നു. ഈ റിവേഴ്‌സ് വെള്ളച്ചാട്ടത്തിന് സമീപമുള്ള കൈവരിയിൽ നിൽക്കുകയാണെങ്കിൽ ഒരു മിനിറ്റിനുള്ളിൽ നനഞ്ഞു കുളിക്കും. ട്രെക്കിംഗിനും ഫോട്ടോഗ്രാഫിക്കും അനുയോജ്യമായ സ്ഥലമാണ് സമ്രാദ്.

നാനേഘട്ട്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ റിവേഴ്സ് വെള്ളച്ചാട്ടമാണ് നാനേഘട്ട്. സ്ഥിരമായി ഇവിടെയെത്തിയിരുന്ന ട്രെക്കേഴ്സിനു മാത്രമായിരുന്നു ഇത് പരിചിതമായിരുന്നത്. പിന്നീട് കേട്ടറിഞ്ഞ് പലരും ഇത് കാണാനായി ഇപ്പോള്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ഇവിടെ എത്തുന്നു. കാറ്റാണ് ഇതിനു കാരണമെങ്കിലും സാധാരണ വെള്ളച്ചാട്ടം എന്നതിലുപരി ഗുരുത്വാകര്‍ഷണ നിയമത്തെ വെല്ലുവിളിക്കുന്ന ഇടം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നതു തന്നെ. മഴക്കാലത്ത് നാനെഗാട്ടിലേക്കുള്ള ഡ്രൈവ് അതിമനോഹരമാണ്. മുംബൈയിൽ നിന്ന് മൂന്ന് മണിക്കൂർ അകലെയാണ് നാനേഘട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

കാവല്‍ഷേട്ട് പോയിന്‍റ്

അംബോലിയിലെ കുന്നുകള്‍ക്കു മുകളിലാണ് കാവല്‍ഷേട്ട് പോയിന്‍റ് സ്ഥിതി ചെയ്യുന്നത്. എണ്ണിത്തീര്‍ക്കാവുന്നതിലുമധികം താഴ്വരകളും വെള്ളച്ചാട്ടങ്ങളുമുള്ള ഇവിടെ കാറ്റടിക്കുമ്പോള്‍ മുകളിലേക്ക് വരുന്ന വെള്ളച്ചാട്ടങ്ങളുടെ ഒരു നിര തന്നെ കാണാം. ഈ കാഴ്ചയുടെ ഭംഗി കണ്ടു തന്നെ അറിയേണ്ടതാണ്.

അജ്ഞനേരി വെള്ളച്ചാട്ടം

ഹനുമാൻറെ ജന്മസ്ഥലമായാണ് അഞ്ജനേരി എന്ന മനോഹരമായ ഗ്രാമം അറിയപ്പെടുന്നത്. ഹനുമാന്റെ അമ്മയുടെ ‘അഞ്ജനി’ നിന്നുമാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചതെന്നാണ് വിശ്വാസം. ആത്മീയ പ്രാധാന്യവും ചരിത്ര പ്രധാനയവും ഒരു പോലെയുള്ള സ്ഥലമാണിത്. നാസിക്കിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള അഞ്ജനേരിയിൽ ഹാജി മലങിലെ തഹുലി കൊടുമുടിയിലേക്കുള്ള വഴിയിലാണ് റിവേഴ്‌സ് വെള്ളച്ചാട്ടമുള്ളത്. ഒരു അഞ്ജനേരി ട്രെക്ക് ബുക്ക് ചെയ്ത് അത് വഴി വെള്ളച്ചാട്ടത്തിലെത്താം. സമൃദ്ധമായ പച്ചപ്പ്, ചെറിയ ഗുഹകൾ, അഞ്ജനി മാതാവിന് സമർപ്പിച്ചിരിക്കുന്ന അതിശയകരമായ ക്ഷേത്രം എന്നിവയാണ് മഹാരാഷ്ട്രയിലെ ഈ മഹത്തായ സ്ഥലത്ത് സന്ദർശിക്കാനുള്ള മറ്റ് സ്ഥലങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here