കർണാടകയിൽ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം; എതിർപ്പുമായി കോൺഗ്രസ്

കർണാടകയിലെ ഷിമോഗയിൽ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം പണികഴിപ്പിക്കുന്നതിൽ എതിർപ്പുമായി കോൺഗ്രസ്. താമര എന്നത് ബിജെപിയുടെ ചിഹ്നമാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളത്തിൻ്റെ പണി നിർത്തണമെന്നുമാണ് കോൺഗ്രസിൻ്റെ ആവശ്യം. 2022ഓടെ വിമാനത്താവളത്തിൻ്റെ പണി തീർക്കാനാണ് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ലക്ഷ്യം.
“വിമാനത്താവളം താമരയുടെ ആകൃതിയിലാണ്. അത് ബിജെപിയുടെ ചിഹ്നവുമാണ്. പൊതുസ്വത്ത് ഉപയോഗിച്ച് പാർട്ടി ചിഹ്നങ്ങളെ ഓർമിക്കുന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നത് 2016ൽ തന്നെ ഡൽഹി ഹൈക്കോടതി നിരോധിച്ചതാണ്.”- കോൺഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പറഞ്ഞു. അതേസമയം, താമര ദേശീയ പുഷ്പമാണെന്നും ബിജെപിയുടെ ചിഹ്നവുമായി യാതൊരു ബന്ധവുമില്ലെന്നും ബിജെപി തിരിച്ചടിച്ചു.
സോഗേനിലാണ് ഷിമോഗ വിമാനത്താവളം നിർമ്മിക്കുന്നത്. 384 കോടി രൂപയാണ് നിർമ്മാണച്ചെലവായി കണക്കാക്കപ്പെടുന്നത്. 1.7 കിലോമീറ്റർ നീളമുള്ള റൺവേയുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
Story Highlights: Row between bjp and congress over lotus shaped Shimoga airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here