Advertisement

മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു

June 23, 2021
Google News 1 minute Read

മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ അനിൽ രാധാകൃഷ്ണൻ (54 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം കുറവൻകോണത്തെ വീട്ടിൽ വെച്ചായിരുന്നു മരണം. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ നടക്കും.

അനിൽ രാധാകൃഷ്ണന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണനെന്നും അദ്ദേഹത്തിന്റെ വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Story Highlights: Senior Journalist Anil Radhakrishnan Passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here