ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കം

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കം. ടി-20 മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് കാർഡിഫിലാണ് മത്സരം. പര്യടനത്തിൽ മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളാണ് ഉള്ളത്. ജൂലൈ മാസം നാലാം തീയതിയാണ് പര്യടനം അവസാനിക്കുക.
50 ഓവർ ലോക ജേതാക്കളും ടി-20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുമുള്ള ഇംഗ്ലണ്ടിന് ശ്രീലങ്ക എതിരാളികളേയല്ല. ടീമിലെ രണ്ട് സുപ്രധാന താരങ്ങളായ ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്സും ഇല്ലാതെയാണ് ഇറങ്ങുന്നതെങ്കിലും അത് ഇംഗ്ലണ്ടിന് വെല്ലുവിളിയാവാനിടയില്ല. കരുത്തുറ്റ ഒരു ഇലവനെ കളത്തിലിറക്കാൻ ഇപ്പോഴും ഇംഗ്ലണ്ടിനു കഴിയും.
ടി-20 റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ശ്രീലങ്ക വെസ്റ്റ് ഇൻഡീസിൽ ടി-20 പരമ്പരയും ബംഗ്ലാദേശിൽ ഏകദിന പരമ്പരയും പരാജയപ്പെട്ടാണ് ഇംഗ്ലണ്ടിലേക്കെത്തുന്നത്. സങ്കക്കാര, ജയവർധനെ തുടങ്ങിയ താരങ്ങളുടെ വിരമിക്കലിനു ശേഷം തകർന്നടിഞ്ഞ ശ്രീലങ്ക, ക്രിക്കറ്റ് ബോർഡും താരങ്ങളും തമ്മിലുള്ള കരാർ തർക്കത്തിൻ്റെ നടുവിലാണ് ഇപ്പോൾ ഉള്ളത്. ഇതൊക്കെ അവരെ സ്വാധീനിച്ചേക്കും.
അതേസമയം, ആഞ്ജലോ മാത്യൂസ്, ദിനേശ് ചണ്ഡിമൽ തുടങ്ങിയ മുതിർന്ന താരങ്ങളില്ലാതെയാണ് ശ്രീലങ്ക എത്തുന്നത്. ടി-20 ലോകകപ്പിനു മുന്നോടിയായി ഭേദപ്പെട്ട ടീം കോമ്പിനേഷൻ കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം.
Story Highlights: srilanka england tour starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here