കടപ്ര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ

പത്തനംതിട്ട കടപ്ര പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ. കടപ്രയിൽ ടിപിആർ 26.5 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ കടപ്ര പഞ്ചായത്തിൽ കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ജിനോമിക് പരിശോധനക്ക് അയക്കാൻ തീരുമാനമായിരുന്നു. കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിൽ ഇരുപത്തിനാല് മണിക്കൂർ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിലെ 14ാം വാർഡിൽ നിലവിൽ 18 കൊവിഡ് ബാധിതരാണുള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയിരുന്നു.
ലോക്ഡൗൺ ഇളവുകൾ ഉള്ള സാഹചര്യത്തിൽ തീവ്ര വ്യാപനശേഷിയുള്ള വൈറസ് സാന്നിധ്യം കൂടുതൽ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച വാർഡിൽ ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഴുവൻ സമയ പൊലീസ് നിരീക്ഷണം ഉണ്ട്. രോഗം സ്ഥിരീകരിക്കുന്ന എല്ലാവരെയും വീടുകളിൽ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.
Story Highlights: triple lockdown in kadapra grama panchayath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here