ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് മരിച്ച നജീറയുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം

തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് മരിച്ച നജീറയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നജീറ മോള്‍ (22) ആണ് ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.
അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണ് പരുക്കേല്‍ക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചത്. അതേസമയം ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
Story Highlights: rcc, lift accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here