Advertisement

ട്വിറ്റർ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി

June 24, 2021
1 minute Read

ട്വിറ്റർ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ഹർജിയിലെ നടപടികൾ പൂർത്തിയാകുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് കോടതി അറിയിച്ചു. മതസ്പർധ വളർത്തുന്ന വിഡിയോ പ്രചരിപ്പിച്ചതിനെതിരെയുള്ള കേസിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി. ജൂൺ 29 വരെ മനീഷ് മഹേശ്വരിക്കെതിരെ നടപടി പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

യു പി ഗാസിയാബാദിൽ പ്രായമായ മുസ്‌ലിം വയോധികനു നേരെ ആറുപേർ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാൻ നിർബന്ധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററിൽ പ്രചരിച്ചു, എന്നാൽ നീക്കം ചെയ്യാൻ ട്വിറ്റർ തയാറായില്ലെന്നും ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Story Highlights: Ghaziabad ‘assault’ video: Twitter M D Manish Maheshwari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top