മാനനഷ്ടകേസ്; രാഹുൽഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി

മാനനഷ്ട കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരായി. ബിജെപി എം.എൽ.എ പൂര്‍ണേഷ് മോധി നൽകിയ മാനനഷ്ട കേസിലാണ് രാഹുൽ നേരിട്ട് ഹാജരായത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര്‍ കൂടി എങ്ങനെ വരുന്നതെന്ന രാഹുലിന്‍റെ പരാമര്‍ശമാണ് കേസിന് ഇടയാക്കിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലായിരുന്നു ഈ പരാമര്‍ശം. ഇത് രണ്ടാം തവണയാണ് സൂറത്ത് കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകുന്നത്. മോദി എന്ന പേരുള്ള എല്ലാവരെയും താൻ അപമാനിച്ചിട്ടില്ല എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കേസ് അടുത്തമാസം 12ലേക്ക് മാറ്റി.
Story Highlights: Thieves have Modi surname’ remarks: Rahul Gandhi appears in court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here