മരം മുറിക്കൽ വിവാദം; വസ്തുതാന്വേഷണത്തിന് യു.ഡി.എഫിന്റെ വിദഗ്ദ സമിതി

സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തിന്റെ വസ്തുതകൾ അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യു.ഡി.എഫ് നിയോഗിച്ചതായി യു ഡി എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
പ്രൊഫ: ഇ കുഞ്ഞികൃഷ്ണൻ, അഡ്വ: സുശീല ഭട്ട്, റിട്ടയർഡ് ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ ഒ ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. യു.ഡി.എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്.
സമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ യു.ഡി.എഫ് ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here