Advertisement

വിസ്മയക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല; കുടുംബാംഗങ്ങളെ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു

June 24, 2021
0 minutes Read

നിലമേലിൽ ഉള്ള വിസ്മയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശ്വസിപ്പിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവമായി തന്നെയാണ് സർക്കാർ എടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

വിസ്മയക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല. സ്ത്രീധനം എന്നത് ഒരു സാമൂഹിക വിപത്താണ്. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

ലിംഗസമത്വവും ലിംഗനീതിയും സംബന്ധിച്ച ബോധം കുഞ്ഞുനാളിൽ തന്നെ കുട്ടികളിൽ ഉണ്ടാക്കാൻ മാതാപിതാക്കളും അധ്യാപകരും സമൂഹവും ശ്രദ്ധിക്കണം. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top