പഴയ ഒരു രൂപ 10 ലക്ഷത്തിന് ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടമായി
ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പഴയ ഒരു രൂപ ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. 38 കാരിയായ അധ്യാപിക തന്‍റെ കൈയ്യിലുള്ള 1947 ലെ നാണയം ജൂണ്‍ 15ന് ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. 10 ലക്ഷം രൂപയാണ് ഇവര്‍ അതിന് വില നിശ്ചയിച്ചത്. സര്‍ജപുര മെയിന്‍ റോഡ് കൈക്രോഡ്രഹള്ളി സ്വദേശിയായ അധ്യാപികയാണ് തട്ടിപ്പിനിരയായത്.
പഴയ നാണയങ്ങൾക്ക് ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ അടുത്തിടെ നിരവധി വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ കൈയ്യിലുള്ള നാണയങ്ങൾ ഒരു ഓൺലൈൻ സൈറ്റിൽ വിലപ്പനയ്ക്കിട്ടത്. തുടർന്ന്, ഒരു അജ്ഞാത വ്യക്തി ഒരു കോടി രൂപ വാഗ്ദാനം ചെയ്യുകയും ഇത്രയും വലിയ തുക കൈമാറാൻ ആവശ്യമായ ആദായ നികുതികൾ അടയ്ക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തു. നാണയത്തിന് ഒരാൾ ഒരു കോടി രൂപ നൽകുമെന്ന് വിശ്വസിച്ച് അവർ വിവിധ അക്കൗണ്ടുകളിൽ നിന്ന് പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി.
എന്നാൽ പണം കൈമാറിയതിന് ശേഷം മറുഭാഗത്ത് നിന്നും പ്രതികരണമില്ലാത്തപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നു ഇതെന്ന് അധ്യാപിക മനസിലാക്കിയത്. എന്തായാലും തട്ടിപ്പ് മനസിലാക്കിയ യുവതി പോലീസില്‍ പരാതി നല്‍കി. തട്ടിപ്പുകാരന് പണം നല്‍കിയ അക്കൗണ്ട്. ഇയാള്‍ ബന്ധപ്പെട്ട നമ്പര്‍ എന്നിവവച്ച് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here