Advertisement

ബ്രസീലിന്റെ വിവാദ ഗോൾ; റഫറിയെ സസ്പൻഡ് ചെയ്യണമെന്ന് കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ

June 25, 2021
2 minutes Read
Colombia referee axed goal

കൊളംബിയക്കെതിരെ ബ്രസീൽ നേടിയ ആദ്യ ഗോളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്നു. ഗോൾ അനുവദിച്ച റഫറി പിനാറ്റയെ സസ്പൻഡ് ചെയ്യണമെന്ന ആവശ്യവുമായി കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ കോൺമെബോളിന് കത്തയച്ചിരിക്കുകയാണ്. ഈ ഗോൾ മത്സരഫലത്തെ സ്വാധീനിച്ചു എന്നാണ് കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നത്.

പകരക്കാരനായി ഇറങ്ങിയ റെനാൻ ലോദിയുടെ ക്രോസിൽ തലവച്ച് റോബർട്ടോ ഫിർമിനോയാണ് ബ്രസീലിൻ്റെ ആദ്യ ഗോൾ നേടിയത്. ഗോളിലേക്കുള്ള ബിൽഡപ്പിൽ പന്ത് റഫറിയുടെ ദേഹത്ത് തട്ടിയിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി ഗോൾ നിഷേധിക്കണമെന്ന് കൊളംബിയൻ താരങ്ങൾ ഏറെ നേരം അപ്പീൽ ചെയ്തെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഇതിനെതിരെയാണ് ഇപ്പോൾ കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ കോൺമെബോളിനോട് പരാതിപ്പെട്ടിരിക്കുന്നത്.

മത്സരത്തിൽ മുന്നിട്ടുനിന്ന സമയത്ത് അനുവദിച്ച ഈ ഗോൾ മത്സരഫലത്തെ നേരിട്ട് സ്വാധീനിച്ചു. ഗോൾ അനുവദിച്ച റഫറിയെയും മറ്റ് ഒഫീഷ്യലുകളെയും സസ്പൻഡ് ചെയ്യണെമെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

Story Highlights: Colombia want referee axed after ball hits him before goal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top