Advertisement

അതിരൂപത ഭൂമി ഇടപാട് പ്രശ്നം; അവസാനിപ്പിക്കാൻ നിർദേശവുമായി വത്തിക്കാൻ

June 25, 2021
Google News 1 minute Read

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടിലുണ്ടായ നഷ്ടം നികത്താൻ കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലം വിൽക്കണമെന്ന് വത്തിക്കാൻ പൗരസ്ത്യ തിരുസംഘത്തിന്റെ നിർദേശം. സഭ നിയോഗിച്ച വിവിധ കമ്മിഷനുകളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വത്തിക്കാൻ്റെ കൽപ്പന. ഭൂമി വിൽക്കുന്നതിന് തടസ്സം നിൽക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും നിർദേശമുണ്ട്.

കോട്ടപ്പടിയിലെ ഭൂമി വിറ്റ് നഷ്ടം നികത്തണമെന്ന് സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് നിർദേശിച്ചിരുന്നെങ്കിലും അന്ന് അതു ഒരു വിഭാഗം വൈദികർ തള്ളിയിരുന്നു. അതിനുശേഷമാണ് പ്രശ്നത്തിൽ വത്തിക്കാൻ്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. എന്നാൽ നഷ്ടംനികത്താൻ ഭൂമിവിൽപ്പന അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അതിരൂപതയിലെ വൈദികർ.

അതിരൂപതയുടെ പേരിലുള്ള ഭൂമി വിൽക്കുന്നതുകൊണ്ട് എങ്ങനെ നഷ്ടം നികത്തുമെന്നുമാണ് വൈദികരുടെ വാദം. എതിർപ്പുണ്ടായാലും വത്തിക്കാൻ നിർദേശം മാർ ആൻറണി കരിയിലിന് നടപ്പാക്കേണ്ടതുണ്ട്.

Story Highlights: Ernakulam – Angamaly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here