വിരുന്നിൽ മട്ടൺ കറി വിളമ്പിയില്ല; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ; അന്ന് തന്നെ മറ്റൊരു വിവാഹം കഴിച്ചു

ഒഡീഷയിൽ വിവാഹ വിരുന്നിൽ മട്ടൺ കറി വിളമ്പാത്തതിൽ പ്രതിഷേധിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. ഒഡിഷയിലെ സുകിന്ദയിൽ ബുധനാഴ്ചയാണ് കേട്ടു കേൾവി പോലുമില്ലാത്തെ സംഭവം അരങ്ങേറിയത്.
വധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾക്കായി എത്തിയതായിരുന്നു വരനായ രമാകാന്ത് പത്രയും കുടുംബവും. കിയോൻജാർ ജില്ലയിലെ റേബനാപാലസ്പാൽ സ്വദേശിയാണ് ഇയാൾ. സുകിന്ദയിലെ ബന്ദഗോൺ ഗ്രാമത്തിലെ വധുവിൻറെ വീട്ടിലെത്തിയ വരനെയും കുടുംബത്തെയും ആർഭാഡപൂർവം വീട്ടിലേക്ക് ക്ഷണിക്കുകയും വിരുന്നൊരുക്കുകയും ചെയ്തിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു.
ഭക്ഷണ ഹാളിൽ എത്തിയപ്പോൾ തന്നെ വരന്റെ കുടുംബത്തിലെ ചിലർ മട്ടൺ കറി ആവശ്യപ്പെട്ടിരുന്നു. മട്ടൺ കറി തയ്യാറാകാത്തതിനെ ചൊല്ലി വരന്റെ ബന്ധുക്കൾ വധുവിന്റെ ബന്ധുക്കളുമായും പാചകക്കാരുമായും തർക്കത്തിൽ ഏർപ്പെട്ടു. സംഭവം അറിഞ്ഞ് അവിടെയെത്തിയ രമാകാന്ത് മട്ടൺ കറി തയാറായില്ലെന്ന് അറിഞ്ഞതോടെ വിവാഹം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ആ തീരുമാനത്തിൽ നിതിൻ പിന്മാറണമെന്ന് വധുവിന്റെ വീട്ടുക്കാർ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറാകാതെ വരനും കുടുംബവും സുകിന്ദയിലെ കുഹിക പഞ്ചായത്തിലെ ബന്ധുവിന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അതേസമയം, ബുധനാഴ്ച രാത്രി തന്നെ രമാകാന്ത് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. അതിന് ശേഷമാണ് രാമകാന്ത് തന്റെ നാട്ടിലേക്ക് തിരിച്ച് പോയത്. സംഭവുമായി ബന്ധപ്പെട്ട് വധുവിന്റെ കുടുംബം ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here