Advertisement

വിസ്മയ കേസ് ; ഭർത്താവ് കിരണിനിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും

June 25, 2021
Google News 1 minute Read

വിസ്മയ കേസിൽ പ്രതി കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. കസ്റ്റഡി അപേക്ഷ വൈകിയത് ഫോൺ വിവരണങ്ങൾ സമാഹരിക്കാനാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, വിസ്മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോഴി അന്വേഷണ സംഘം രേഖപ്പെടുത്തി. നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തിയ കൂട്ടുകാരി അശ്വതിയുടെയും മൊഴിയും പൊലീസ് ശേഖരിച്ചു.

വിസ്മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലെ പാട് തൂങ്ങിമരണം തന്നെയാണെന്ന സൂചനയാണ് നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ വിശദമായ റിപ്പോർട്ട് പിന്നീട് മാത്രമേ പുറത്തുവരൂ. ആന്തരികാവയവങ്ങളുടെ അടക്കം പരിശോധനയ്ക്ക് ശേഷമാണ് വിശദമായ റിപ്പോർട്ട് പുറത്തുവിടുക.

Story Highlights: Kollam Vismaya Death case , Husband kiran kuamr , police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here