Advertisement

കോട്ടയത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍

June 25, 2021
1 minute Read

കോട്ടയം കടുത്തുരുത്തി കീഴൂരില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കീഴൂര്‍ സ്വദേശിനി ദീപ ദിവാകരന്‍ (35) ആണ് മരിച്ചത്. മാവടിയില്‍ പ്രസാദിന്റെ ഭാര്യയാണ്.

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ് ദീപയുമായി വഴക്കുണ്ടാക്കി. ഇതിന് പിന്നാലെയാണ് വീട്ടിലെ മറ്റൊരു മുറിയില്‍ ദീപയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ വഴക്കുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വൈക്കത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് ദീപ. വെള്ളൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പതിനൊന്നും ആറും വയസുള്ള രണ്ട് മക്കളുണ്ട്.

Story Highlights: kottayam, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top