മധ്യപ്രദേശിൽ 8 പേർക്ക് കൊവിഡ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചു

കൊവിഡിന്റെ രണ്ടാം തംരഗത്തില്‍ നിന്ന് രാജ്യം പതിയെ മുക്തമാകുന്നതിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. മധ്യപ്രദേശില്‍ എട്ട് പേർക്ക് കൊവിഡ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചതായി സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു.
ഈ വർഷം മെയ് മാസത്തിൽ മരിച്ച രണ്ട് പേർക്ക് ഡെൽറ്റ പ്ലസ് വേരിയന്റ് ബാധിച്ചതായും കണ്ടെത്തി.
ഡെൽറ്റ പ്ലസ് വേരിയൻറ് ബാധിച്ച രോഗികളെ പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധിക്കുന്നുണ്ടെന്നും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഇക്കാര്യത്തിൽ സംസ്ഥാനവുമായി പതിവായി വിവരങ്ങൾ പങ്കിടുന്നുണ്ടെന്നും സാരംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊറോണ വൈറസിന്റെ വിവിധ മ്യൂട്ടേഷനുകൾ ബാധിച്ച ആളുകളെ എത്രയും വേഗം കണ്ടെത്തുന്നതിനായി ജീനോം സീക്വൻസിംഗിനായി ഭോപ്പാലിൽ ഒരു ലബോറട്ടറി സ്ഥാപിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തീരുമാനിച്ചതായും മന്ത്രി വിശദികരിച്ചു.
ഭോപ്പാലിൽ ഒരു ജീനോം സീക്വൻസിംഗ് മെഷീൻ സ്ഥാപിച്ചുകഴിഞ്ഞാൽ, കൊറോണ വൈറസിന്റെ വിവിധ മ്യൂട്ടേഷനുകൾക്കുള്ള പരിശോധനാ റിപ്പോർട്ടുകൾ അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here