രാമനാട്ടുകര സ്വർണ കവർച്ചാ കേസ്; ഡി.വൈ.എഫ്.ഐക്കെതിരെ നടക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളെന്ന് എ.എ റഹീം

രാമനാട്ടുകര സ്വർണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐക്കെതിരെ നടക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ക്വട്ടേഷൻ സംഘങ്ങളുമായി ഡി.വൈ.എഫ്.ഐയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് എ. എ റഹീം വിശദീകരിച്ചു.
സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരം സംഘങ്ങൾ പാർട്ടി പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇടപെടാൻ ഡിവൈഎഫ്‌ഐയ്ക്ക് പ്രത്യേക സംവിധാനം ഉണ്ടെന്നും, അതിന് മറ്റാരുടേയും സഹായം ആവശ്യമില്ലെന്നും എ.എ റഹീം വ്യക്തമാക്കി.
രാമനാട്ടുകര സ്വർണക്കടത്തിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സി. സജേഷിന് പങ്കുള്ളതായി ആരോപണം ഉയർന്നിരുന്നു. കേസിലെ മുഖ്യകണ്ണി അർജുൻ ആയങ്കി സ്വർണക്കടത്തിന് ഉപയോഗിച്ചത് സജേഷിന്റെ കാർ ആണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സജേഷിലേയ്ക്കും സംശയം നീണ്ടത്. അർജുൻ ആയങ്കിക്ക് ആശുപത്രി ആവശ്യത്തിനായി കാർ നൽകിയെന്നായിരുന്നു സജേഷിന്റെ വിശദീകരണം.
Story Highlights: a a rahim, ramanattukara gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here