ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തണം; ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിന് കത്തെഴുതി ചീഫ് ജസ്റ്റിസ്

രാജ്യത്ത് നഗരങ്ങളിലേതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രിയോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഗ്രാമീണ, ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കണമെന്ന് ഐടി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായി ആശയവിനിമയം നടത്തുന്നതിന് സാങ്കേതിക പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ വി രമണ ജൂണ്‍ 8ന് കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടലും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.
കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നതിനൊപ്പം കോടതി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്നും കത്തില്‍ ഐടി മന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതികളില്‍ ഒഴിവ് വരുന്ന സ്ഥാനങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതും ചീഫ് ജസ്റ്റിസ് കത്തില്‍ സൂചിപ്പിച്ചു.
Story Highlights: chief justice, IT minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here