Advertisement

യൂറോകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; വെയ്ല്‍സ് ഡെന്‍മാര്‍ക്കിനെ നേരിടും

June 26, 2021
0 minutes Read

യൂറോകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ പോരാട്ടത്തിൽ വെയ്ല്‍സ് ഡെന്‍മാര്‍ക്കിനെ നേരിടും. രാത്രി 9.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ജയവുമായാണ് ഇരുടീമും നേര്‍ക്കുനേര്‍ എത്തുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ തോറ്റിട്ടും അവസാന പതിനാറിലെത്തിയ ടീമാണ് ഡെന്‍മാര്‍ക്ക്. അവസാന മത്സരത്തില്‍ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തത് ഡെന്‍മാര്‍ക്കിന് തുണയായി. എന്നാൽ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്‌സന് പകരംവയ്ക്കാന്‍ ആളില്ല ഡെന്‍മാര്‍ക്കിന്. ജീവന്‍മരണ പോരാട്ടത്തില്‍ കോച്ച്‌ കാസ്പറിനെ ആശങ്കയിലാക്കുന്നതും ഇത് തന്നെയാണ്.

അവസാനമത്സരത്തില്‍ റഷ്യയെ തകര്‍ത്ത പോരാട്ട വീര്യം ആരാധകരെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. റഷ്യയെ തകര്‍ത്ത ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അവസാന മത്സരത്തില്‍ ഇറ്റലിയോട് തോറ്റെങ്കിലും സാഹചര്യത്തിനൊത്ത് ഉയരാന്‍ തന്റെ നിരയ്ക്കാകുമെന്നാണ് വെയില്‍സ് കോച്ച്‌ റോബ് പേജ് ഇപ്പോള്‍ കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top