പരീക്ഷകൾ ഓഫ് ലൈൻ ആയി നടത്തരുതെന്ന് കെ എസ് യു

പരീക്ഷകൾ ഓഫ് ലൈൻ ആയി നടത്താൻ ഉള്ള സർക്കാർ തീരുമാനത്തിനെതിരെ കെ എസ് യു. കുട്ടികൾക്കും അധ്യാപകർക്കും വാക്സിനേഷേൻ നൽകാതെ പരീക്ഷ നേരിട്ട് നടത്തരുതെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടു.
പരീക്ഷ മൂല്യനിർണ്ണയത്തിന് പുതിയ രീതി കണ്ടെത്തണം. സംസ്ഥാനത്ത് ഡിജിറ്റൽ സൗകര്യം പ്രയോജനപെടുത്താൻ കഴിയാത്ത കുട്ടികൾ ധാരാളമാണ്. ഇവർക്ക് പഠനോപകരണങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി സര്‍ക്കാരിനും ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നല്‍കിയിട്ടില്ലെന്നും ഇത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് കോളജുകള്‍ തുറക്കാനുള്ള നടപടികളുടെ ഭാഗമായി 18നും 24നും ഇടയില്‍ പ്രായമായവര്‍ക്ക് പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here