ഓക്‌സിജന്‍ ഓഡിറ്റ് റിപ്പോര്‍ട്ട്; ഡല്‍ഹി മുഖ്യമന്ത്രി ഇന്ന് നിലപാട് വ്യക്തമാക്കും

ആവശ്യമായതിന്റെ നാലിരട്ടി ഓക്‌സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന സുപ്രിം കോടതി സമിതിയുടെ കണ്ടെത്തലില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് നിലപാട് വ്യക്തമാക്കും. ആവശ്യമായതിന്റെ നാലിരട്ടി ഓക്‌സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ ആണ് പുറത്തുവന്നത്.
ഡല്‍ഹിക്ക് പ്രതിദിനം 289 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രം മതിയായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 1140 മെട്രിക് ടണ്‍ ആയിരുന്നുവെന്ന് സുപ്രിം കോടതി സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയുടെ നിലപാട് മൂലം കൊവിഡ് കേസുകള്‍ കൂടിയ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കാനാവാത്ത അവസ്ഥ ഉണ്ടായെന്നും സമിതി കണ്ടെത്തി. ഡല്‍ഹിയില്‍ കൃത്രിമ ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ഓക്‌സിജന്‍ ഓഡിറ്റ് നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ ഓക്‌സിജന്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ തള്ളിയിരുന്നു. രണ്ട് കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രാണവായുവിന് പോരാടിയതാണ് താന്‍ ചെയ്ത കുറ്റമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഓക്‌സിജന്‍ ക്ഷാമം കാരണം ഉറ്റവരെ നഷ്ടപ്പെട്ടവരെ കള്ളന്മാരെന്ന് വിളിക്കരുതെന്നും കേജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു. ബിജെപി ആസ്ഥാനത്താണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.
Story Highlights: oxygen, aravind kejrival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here