എസ്ബിഐയുടെ പേരിൽ തട്ടിപ്പ്

എസ്ബിഐ പുതുയ ലോട്ടറി സ്‌കീം അവതിരിപ്പിച്ചുവെന്ന രീതിയിൽ ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോട്ടറി സ്‌കീമിനു പുറമേ സൗജന്യമായി സമ്മാനങ്ങളും നൽകുന്നു എന്നും വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു.
ഇത് വിശ്വസിച്ച് സന്ദേശതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മൾ എത്തുന്നത് എസ്ബിഐയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു പേജിലാണ്. ഈ പേജിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ അവിശ്യപ്പെടുന്നുണ്ട്. നമ്മുടെ വിവരങ്ങൾ തട്ടിയെടുക്കാനുള്ള തട്ടിപ്പ് മാത്രമാണ് ഇതെന്ന് വ്യക്തം.
ഈ വ്യാജ സന്ദേശത്തിനെതിരെ എസ്ബിഐയും രംഗത്തെത്തിയിട്ടുണ്ട്. സന്ദേശത്തിൽ പറയുന്നത് പോലുള്ള ലോട്ടറി സ്‌കീമോ സൗജന്യ സമ്മാനങ്ങളോ എസ്ബിഐ നൽകുന്നില്ല എന്ന് ബാങ്ക് ട്വീറ്റിലൂടെ അറിയിച്ചു. ബാങ്ക് വിവരങ്ങളോ ഓടിപി പോലുള്ള സ്വകാര്യ വിവാവരങ്ങളോ ഒരിക്കലും ആരുമായും പങ്കുവയ്ക്കരുതെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.
Story Highlights: sbi free gifts 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here