Advertisement

വ്യാജ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ എം.പി. മിമി ചക്രബർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 26, 2021
0 minutes Read

വ്യാജ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ കോൺഗ്രസ് എം.പി.യും നടിയുമായ മിമി ചക്രബർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിൽ നടന്നയൊരു സൗജന്യ വാക്‌സിൻ ക്യാമ്പിൽ വെച്ചാണ് മിമി വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മിമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന്​ പിന്നാലെ സൗജന്യമായി നടത്തിയ വാക്​സിൻ ക്യാമ്പിൽ തനിക്ക്​ സംശയമുണ്ടെന്നും എം.പി പോലീസിനെ അറിയിച്ചു. ഇതേ തുടർന്നുണ്ടായ അന്വേഷണത്തിലാണ് വ്യാജ വാക്‌സിൻ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. ദേബാഞ്​ജൻ ദേബ്​ എന്നയാളാണ്​ ക്യാമ്പ്​ നടത്തി​യതെന്ന്​ പോലീസ് അറിയിച്ചു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ മുൻസിപ്പൽ കമ്മീഷണറാണെന്ന്​ അവകാശപ്പെട്ടാണ്​ ഇയാൾ ക്യാമ്പ്​ സംഘടിപ്പിച്ചത്​.

വാക്‌സിൻ സ്വീകരിച്ചതിന് ശേഷം തനിക്ക് ഫോണിൽ വാക്‌സിനേഷൻ സന്ദേശം ലഭിച്ചില്ലെന്നും മിമി അറിയിച്ചു. ഇതാണ്​ സംശയമുണ്ടാകാൻ ഇടയായ കാരണം. ഉടൻ തന്നെ ​പോലീസിനെ വിളിച്ച്​ ക്യാമ്പ്​ നിർത്തിവെപ്പിച്ചുവെന്നും മിമി വ്യക്​തമാക്കി. മുംബൈയിലും ഇത്തരത്തിൽ വ്യാജ വാക്​സിൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top