അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യന്‍ വനിതാ സംഘത്തിന് സ്വര്‍ണം

അമ്പെയ്ത്ത് ലോകകപ്പിൽ സ്വർണ്ണം നേടി ഇന്ത്യൻ വനിതാ സംഘം. പാരിസിൽ നടക്കുന്ന ലോകകപ്പ് സ്റ്റേജ് ത്രീയിൽ റിക്കർവ് വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലിൽ ഇന്ത്യ മെക്സികോയെ 5 – 1 ന് തോൽപ്പിച്ചു. കോമളിക ബാരി, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.
ഈ വർഷത്തെ ലോകകപ്പിൽ തുടർച്ചയായ രണ്ടാമത്തെ സ്വർണ്ണ മെഡലാണിത്, ആകെ നേടുന്ന ആറാമത്തെ സ്വർണവുമാണിത്. രണ്ട് മാസം മുമ്പ് ഗ്വാട്ടിമലയിൽ നടന്ന മത്സരത്തിൽ ഇതേ എതിരാളികളെ കീഴടക്കി ഇന്ത്യ സ്വർണം നേടിയിരുന്നു. 2011-ൽ ഷാങ്ഹായ്, 2013-ൽ മെഡലിൻ, 2013-ൽ വ്രോക്ലോ, 2014-ൽ വ്രോക്ലോ എന്നിവയാണ് ഇതിന് മുമ്പ് ഇന്ത്യ സ്വർണമെഡൽ നേടിയ ലോകകപ്പുകൾ.
നേരത്തെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ അഭിഷേക് വർമ്മ സ്വർണം നേടിയിരുന്നു. കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ഇരട്ട സ്വർണം നേടുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും അഭിഷേക് സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here