ബത്തേരി കോഴ വിവാദം; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. സി കെ ജാനുവിന് ബത്തേരിയിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് പ്രശാന്ത് മലവയല്‍ പണം കൈമാറിയെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിലുണ്ട്. ഇത് സംബന്ധിച്ച് ജെആര്‍പിയുടെ മറ്റ് നേതാക്കളുടെ ഭാഗത്ത് നിന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
രാവിലെ എട്ട് മണിയോടെയാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ എത്തണമെന്നായിരുന്നു പ്രശാന്ത് മലവയലിന് നോട്ടീസ് ലഭിച്ചിരുന്നത്. എന്നാല്‍ ചില അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജാകാമെന്ന് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മറുപടി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീളാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here