രാജ്യത്തെ കൊവിഡ് വാക്സിന് കുത്തിവയ്പ്; സംതൃപ്തി അറിയിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കൊവിഡ് വാക്സിനേഷനില്‍ സംതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് ദിവസത്തിനിടെ റെക്കോര്‍ഡ് വാക്സിനേഷന് നടത്തി. ഇതേ സ്ഥിതി വരുംദിവസങ്ങളില്‍ നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പരിശോധനകള്‍ കുറയ്ക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ജൂണ്‍ 21ന് പുതിയ വാക്സിന് നയം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനിടെ 3.77 കോടി പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ഒറ്റ ദിവസം 85 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന് നല്‍കിയതാണ് ഏറ്റവും ഉയര്‍ന്ന കണക്ക്. മൂന്നു കോടിയിലധികം പേര്‍ക്ക് വാക്സിന് നല്കിയ മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്.
രാജ്യത്തെ 128 ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിന് പേര്‍ക്ക് വാക്സിന് നല്കി. ഇതുവരെ അമ്പതിലധികം പേര്‍ക്ക് കണ്ടെത്തിയ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ സംസ്ഥാനങ്ങളില്‍ പടരാതിരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി.
കൊവിഡ് രണ്ടാം തരംഗം വിട്ടൊഴിയുന്ന അഞ്ഞൂറോളം ജില്ലകളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം അരലക്ഷത്തില്‍ താഴെയാണ് പ്രതിദിന രോഗികള്‍. കേരളം, കര്‍ണാടക, മഹാരാഷ്ട്ര ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അരലക്ഷത്തില്‍ താഴെ രോഗികളാണ് ചികിത്സയിലുള്ളത്.
Story Highlights: covid 19, covid vaccine, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here