Advertisement

യു.കെ.യിൽ കൊവിഡ് ഡെൽറ്റ കേസുകളിൽ വർധന; പുതുതായി ലാംബ്ഡ വകഭേദവും

June 27, 2021
Google News 1 minute Read

ബ്രിട്ടനിൽ കൊവിഡ് ഡെൽറ്റ ബാധിച്ചുള്ള കേസുകളിൽ വൻ വർധന. യു.കെ. ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം 46% വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 35,204 ഡെല്‍റ്റ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 1,11,157 ആയി.

ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പിഎച്ച്ഇ) അറിയിപ്പ് പ്രകാരം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യുന്ന 95% കൊവിഡ് കേസുകളും ഡെൽറ്റ വലഭേദം മൂലമാണ്. കഴിഞ്ഞയാഴ്ച, യു.കെ.യില്‍ റിപ്പോര്‍ട്ട് ചെയ്ത 99 ശതമാനം കൊവിഡ് കേസുകളും ഇത്തരത്തിലുള്ളതായിരുന്നു. ഇതില്‍ തന്നെ 42 ശതമാനം കേസുകളും ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ളതായിരുന്നു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡ (Lambda സി.37)യെ അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ (വിയുഐ) പട്ടികയില്‍ ചേര്‍ത്തതായും പിഎച്ച്ഇ അറിയിച്ചു. ഫെബ്രുവരി 23 നും ജൂൺ 7 നും ഇടയിൽ ആറ് ലാംബ്ഡ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പെറുവില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത ലാംബ്ഡ ഇതിനകം 26 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിലി, പെറു, ഇക്വഡോർ, തെക്കേ അമേരിക്ക, അർജന്റീന എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ലാംഡ വേരിയന്റ് കണ്ടെത്തിയത്. സ്‌പൈക്ക് പ്രോട്ടീനിൽ ലാം‌ഡ വേരിയൻറ് ഒന്നിലധികം മ്യൂട്ടേഷനുകൾ കാണിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നിരുന്നാലും, മ്യൂട്ടേഷനുകൾ പൂർണ്ണമായ അർത്ഥത്തിൽ മനസിലാക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അവർ അറിയിച്ചു. ലാംബ്ഡയുടെ രോഗവ്യാപന ശേഷിയെപ്പറ്റി ശാസ്ത്രസമൂഹം പഠിക്കുന്നതേയുള്ളൂ.

കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിവയാണ് വൈറസുകള്‍ക്ക് നല്‍കിയത്. ദക്ഷിണ അമേരിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് ലാംബ്ഡ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here