കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; സിപിഐഎം അംഗത്വത്തില്‍ നിന്ന് സജേഷിന് സസ്‌പെന്‍ഷന്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിനെതിരെ പാര്‍ട്ടി നടപടി. ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖല സെക്രട്ടറിയായിരുന്ന സജേഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു.
സജേഷിന്റെ പേരിലുള്ള കാറാണ് സ്വര്‍ണക്കടത്തിനായി അര്‍ജുന്‍ ഉപയോഗിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. സംഭവം പുറത്ത് വന്നതോടെ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയെന്ന് കണ്ട് സജേഷിനെ ഡിവൈഎഫ്‌ഐ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പിന്നാലെയാണ് സിപിഐഎം നടപടി. സജേഷിനെ സിപിഐഎം അഞ്ചാരക്കണ്ടി ഏരിയ കമ്മറ്റി അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
അതേസമയം തെറ്റ് ചെയ്തവരെ സിപിഐഎം സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞ സിപിഐഎം കൂടുതല്‍ പ്രതിരോധത്തിലാകുന്നതിനു മുന്‍പ് തന്നെ നടപടിയെടുത്തത് മുന്നോട്ട് പോകുകയാണ്. ഇത്തരം സംഘങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിക്കാനും സിപിഐഎം തീരുമാനമുണ്ട്.
Story Highlights: gold smuggling, karipur, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here