ആനിശിവയ്ക്ക് സ്ഥലംമാറ്റം; ആഗ്രഹം പോലെ സര്‍ക്കാര്‍ ഉത്തരവ്

വാര്‍ത്തകളിലൂടെ താരമായ വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനിശിവയ്ക്ക് സ്ഥലംമാറ്റം. കൊച്ചി സിറ്റിയിലേക്കാണ് ആനിയെ പോസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ നൽകിയ അപേക്ഷ പരിഗണിച്ച് സ്ഥലംമാറ്റം അനുവദിച്ചത്. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വർക്കലയിൽ നിന്നും എറണാകുളത്തേക്ക് മാറ്റിയത്.
ആനി കഷ്ടപ്പെട്ട് പഠിച്ചുവളര്‍ന്ന വര്‍ക്കലയിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചതും മകനുമായി കഷ്ടപ്പെട്ട് പഠിക്കുകയും പരീക്ഷ എഴുതി എസ്‌ഐ പോസ്റ്റ് നേടിയെടുത്തതും വരെയുള്ള പരിശ്രമങ്ങളുടെ കഥ സമൂഹമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയായതോടെ ആനിശിവക്ക് താരപരിവേഷം കൈവന്നിരുന്നു.
പ്രതിസന്ധികളില്‍ പതറുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്ക് വഴുതുന്ന പതിവ് വാര്‍ത്തകള്‍ക്ക് പകരം ആനിയുടെ അതിജീവനകഥ ഏറെ ചര്‍ച്ചയായി. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അടക്കം നിരവധിപേര്‍ ആനിയെ അഭിനന്ദിച്ച ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും രംഗത്തുവന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here