ജമ്മുവിൽ സൈനിക മേഖലയിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തി

ജമ്മുവിൽ സേനാ കേന്ദ്രത്തിന് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ വ്യോമ കേന്ദ്രത്തിൽ നിന്ന് പത്തു കിലോമീറ്റർ അകലെ ജമ്മു പത്താൻകോട്ട് ദേശീയ പാതയിലെ കാലുചാക് മിലിട്ടറി മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് ഡ്രോണുകൾ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ഡ്രോണുകൾ ഉണ്ടായിരുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഡ്രോണുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രത കടുപ്പിച്ചു.
Story Highlights: Drone
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here