പരിശോധനയില്ലാതെ തടി കടത്തിവിട്ട സംഭവം ; നടപടിയുമായി വനം വകുപ്പ്

പരിശോധന കൂടാതെ തടി കടത്തി വിട്ട സംഭവത്തിൽ ലക്കിടി ചെക്ക് പോസ്റ്റിലെ രണ്ട് ഉദ്യോഗസ്ഥരെ വനം വകുപ്പ് സസ്‌പെൻഡ് ചെയ്തു. സിസിഎഫ് ഡി.കെ വിനോദ് കുമാറിന്റേതാണ് ഉത്തരവ്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഓഫീസർ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഫെബ്രുവരി മൂന്നിന് പരിശോധന നടത്താതെ കെ.എൽ 19-2765 എന്ന ലോറിയിലാണ് ലക്കിടി ചെക്ക് പോസ്റ്റ് വഴി തടി കടത്തിയത്. ഇവർ രണ്ടുപേരും സർവീസിൽ തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
Story Highlights: Lakkidi wood robbery
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here