വടകര പീഡനക്കേസ് പ്രതികൾ കസ്റ്റഡിയിൽ

വടകരയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പാർട്ടിയുടെ പ്രഥാമിക അംഗത്വത്തിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തോളമായി പ്രതികൾ പരാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. മൂന്ന് മാസം മുൻപ് വീട്ടിൽ ആളില്ലാത്ത സമയത്ത് രാത്രി പതിനൊന്ന് മണിയോടുകൂടി ബാബുരാജ് വീട്ടിൽ അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. അതിന് ശേഷവും സമാനമായ രീതിയിൽ പീഡനം തുടരുകയായിരുന്നു. പീഡനവിവരം വീട്ടമ്മ ഭർത്താവിനെ അറിയിക്കുകയും ഇരുവരും പൊലീസിൽ പരാതിപ്പെടുകയും ചെയ്തതോടെയാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്.
Story Highlights: vadakara rape case culprits in police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here