ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്: മുംബൈയിലെ 80% പേർക്കും കൊവിഡ് ബാധിച്ചു; മൂന്നാം തരംഗം കടുത്തതാകില്ല

മുംബൈ നഗരത്തിലെ 80 ശതമാനം പേർക്കും കൊവിഡ് ബാധിച്ചതിനാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിനേക്കാൾ കടുക്കില്ലെന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ചിന്റെ ഫണ്ടമെന്റൽ പഠനം.
വീണ്ടും കൊവിഡ് ബാധിക്കുന്നവർക്ക് രോഗബാധ കടുത്തതാകില്ല. എന്നാൽ ഇത്തരത്തിലുള്ള രോഗബാധയാകും അധികമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. സന്ദീപ് ജുനേജ മുന്നറിയിപ്പ് നൽകി. 2020 ൽ വന്ന ഒന്നാം തരംഗത്തിനിടെ കൊവിഡ് ബാധിച്ചവർക്ക് മൂന്നാം താരങ്ങത്തിൽ വീണ്ടും രോഗബാധയുണ്ടാകാം. ശരീരത്തെ ആന്റിബോഡിയുടെ അളവില ഉണ്ടാവുന്ന കുറവാണ് രോഗബാധയുണ്ടാകാൻ കാരണമാകുന്നത്.
മുംബൈയിൽ കൊവിഡ് ബാധിക്കാത്ത 20% ശതമാനത്തോളം വരുന്നവർ എത്രയും പെട്ടെന്ന് വാക്‌സിൻ സ്വീകരിക്കുന്നത് രോഗവ്യാപനം സംബന്ധിച്ച കൃത്യമായ വിലയിരുത്തൽ നടത്തുന്നതിന് സഹായകമാകും. പുതിയ വകഭേദങ്ങളുടെ സാന്നിധ്യംമൂലം വാക്‌സിനുകളുടെ ഫലപ്രാപ്തി എത്രത്തോളം ആയിരിക്കും എന്നതും ജനങ്ങള്‍ എത്രത്തോളം ജാഗ്രത പാലിക്കും എന്നതും മൂന്നാം തരംഗത്തിലെ നിര്‍ണായക ഘടകങ്ങളായിരിക്കും. നാല് കാര്യങ്ങള്‍ അനുകൂലമായി വന്നാല്‍ സെപ്റ്റംബറോടെ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുക, രണ്ടാമതും ഗുരുതരമായ രോഗബാധ ഉണ്ടാകാതിരിക്കുക, ജൂണ്‍ – ഓഗസ്റ്റ് കാലയളവില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുക, വാക്‌സിന് 75 മുതല്‍ 95 ശതമാനംവരെ ഫലപ്രാപ്തി ഉണ്ടാവുക എന്നതാണ് നാല് ഘടകങ്ങള്‍.
മുംബൈയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഒന്നാം തരംഗത്തിനിടെ കൊവിഡ് ബാധിച്ചതിനാൽ രണ്ടാം തരംഗം ഉച്ചസ്ഥായിയിൽ എത്തിയപ്പോളും രോഗബാധിതരുടെ എണ്ണം ഡൽഹിയേക്കാളും ബംഗുളൂരുവിനെക്കാളും കുറവായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here