ആളൂർ പീഡനക്കേസ് ; പരാതി സഭാ തർക്കത്തിന്റെ പേരിലല്ല : മയൂഖ ജോണി

ആളൂർ പീഡനക്കേസ് പരാതി വ്യാജമെന്ന മുന്‍ സിയോൻ ആത്മീയ പ്രസ്ഥാന പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ തള്ളി കായിക താരം മയൂഖ ജോണി. സഭാതര്‍ക്കത്തിന്‍റെ പേരില്‍ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നാണ് മയൂഖയുടെ മറുപടി. പ്രതിക്ക് വലിയ സ്വാധീനമെന്നതിന്‍റെ തെളിവാണ് സുഹൃത്തുക്കളുടെ വാര്‍ത്താസമ്മേളനം. തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ലെന്നും മയൂഖ പറഞ്ഞു.
പ്രതിക്ക് വേണ്ടി വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ ഇടപെട്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നതായും മയൂഖ പറഞ്ഞു. കേസിലെ മന്ത്രിതല ഇടപെടൽ അറിയാൻ ഫോൺകോളുകൾ പരിശോധിച്ചാൽ മതി. ആരോപണം ഉന്നയിച്ചത് സിയോൻ പ്രസ്ഥാനത്തിന് വേണ്ടിയല്ല. തനിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കിയാൽ നിയമനടപടി ആലോചിക്കുമെന്നും മയൂഖ പറഞ്ഞു.
മയൂഖ ജോണി ഉന്നയിച്ച ആരോപണം വ്യാജമെന്നായിരുന്നു മുന്‍പ് സിയോനില്‍ സജീവ പ്രവര്‍ത്തകരായിരുന്നവര്‍ വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. സംഘത്തിൽ നിന്ന് പുറത്ത് വന്നവരെ വ്യാജ കേസിൽ കുടുക്കുന്നത് സിയോൻ അംഗങ്ങളുടെ രീതി ആണെന്നും ആരോപിച്ചു.
Story Highlights: Aloor Rape Case , Mayookha Johny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here